NEWS
  • രാജകുമാരി അമ്മെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ
Deivamatha Church
28781

Vincent De Paul

വിൻസെന്റ് ഡി പോൾ സൊസൈറ്റി

സ്ഥാപിതം:

സംയോജന:

രക്ഷാധികാരി : മാർ ജോൺ നെല്ലിക്കുന്നേൽ

ആദ്ധ്യാത്മികോപദേഷ്ടാവ്: ഫാ.ഫ്രാൻസീസ് ഇടവക്കണ്ടം

സെ. വിൻസെന്റ് ഡി പോൾ സൊസൈറ്റി ആഗോളതലത്തിൽ സ്ഥാപിതമായിട്ട് 185 വർഷം പിന്നിട്ടു. ദൈവ വിശ്വാസം പ്രവർത്തനത്തിലൂടെ കാണിച്ചു തരുക എന്ന നിരീശ്വരവാദികളുടെ വെല്ലുവിളി സ്വീകരിച്ച് നിയമ വിദ്യാർദ്ധിയായിരുന്നെെ ഫ്രെഡറിക് ഓസാനവും 6 സഹപ്രവർത്തകരും കൂടിച്ചേർന്ന് 1833 ൽ പാരീസിൽ ഈ സംഘടന പാവപ്പെട്ടവർക്കും നിരാലംബർക്കും അത്താണിയായി പ്രവർത്തിച്ചുവരുന്നു. ഈ സംഘടനയുടെ സഹപ്രവർത്തകരായ ഫ്രെഡറിക് ഓസാനം ജിയോർജിഫെസറാറ്റി എന്നിവരെ സഭ വാഴ്ത്തപ്പെട്ടവരായി ആദരിച്ചുവരുന്നു' ഈ സംഘടന നമ്മുടെ ഇടവകയിൽ സ്ഥാപിതമായിട്ട് 40 വർഷം പിന്നിട്ടു. ഈ സംഘടനയുടെ പ്രവർത്തകർക്ക് ഈ സംഘടന്നയുടെ പുളിമാവായി പ്രവർത്തിക്കുവാൻ സാധിക്കുന്നു. ഇന്ന് 11 പേർ സജീവപ്രവർത്തകരായി ഇടവകയിലുണ്ട്.

പ്രവർത്തനം: തളർന്ന് കിടക്കുന്ന ഒരു രോഗിയേയും ഒരു വിധവയേയും കുട്ടികളെയും ദത്തു കുടുംബമായി സ്വീകരിച്ച് മാസം തോറും 1000 രൂപ ഭവനത്തിൽ എത്തിച്ചു കൊടുക്കുന്നു. ചികിത്സാ സഹായമായി പലർക്കായി 38,600 രൂപ നൽകിയിട്ടുണ്ട്. മുരിക്കാശ്ശേരി പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു. ഇടവകയിലെ സാധുക്കളെ സഹായിക്കാനുള്ള പ്രവർത്തനത്തിൽ പ്രാർത്ഥനയാൽ ഞങ്ങളെ സഹായിക്കുമല്ലോ ...